Breaking News

കനത്ത മഴയിൽ മടിക്കൈ പഞ്ചായത്ത് മുൻ അംഗത്തിന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു.

കനത്ത മഴയിൽ മടിക്കൈ പഞ്ചായത്ത് മുൻ അംഗത്തിന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു.
ബങ്കളം കൂട്ടപ്പുന്നയിലെ പി.വി. രുഗ്മിണിയുടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന രുഗ്മിണിയും ഭർത്താവും അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ. പ്രഭാകരൻ, ലോക്കൽ കമ്മിറ്റി അംഗം കെ.വി.മധു തുടങ്ങിയവർ വീട് സന്ദർശിച്ചു.

No comments