Breaking News

കനത്ത മഴ തുടരുന്നതിനിടെ കാര്യങ്കോട് പുഴയിൽ നീരൊഴുക്കു കൂടി. ജാഗ്രത പാലിക്കണം

കനത്ത മഴ തുടരുന്നതിനിടെ കാര്യങ്കോട് പുഴയിൽ നീരൊഴുക്കു കൂടി.
 നീലേശ്വരം പാലായി റഗുലേറ്ററിലെ ജലനിരപ്പ് ക്രമാതീതമായി അപകട നിലയിലേക്ക് ഉയരുന്ന സാഹചര്യമാണുള്ളത്. ഇത് നിയന്ത്രിക്കാൻ  ഷട്ടറുകൾ ഏതു സമയത്തും തുറക്കുന്നതാണെന്നും കാര്യങ്കോട് പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

No comments