സാംസ്കാരിക ജീർണതയ്ക്കെതിരെ അഗ്നിശിഖ പ്രതിഷേധ സംഗമം
സാംസ്കാരിക ജീർണതയ്ക്കെതിരെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അഗ്നിശിഖ പ്രതിഷേധ സംഗമം തീർത്ത് മാനവ സംസ്കൃതി കാസറഗോഡ് ജില്ലാ കമ്മിറ്റി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥികൾക്കെതിരെ ഇടതുസാംസ്കാരിക നായകന്മാർ നടത്തിയ പ്രചാരണത്തിനെതിരെയായിരുന്നു പരിപാടി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്കാരിക നായകർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവിന് കളമൊരുക്കുന്ന നിലപാടുകൾ സ്വീകരിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. അഡ്വ.പി.നാരായണൻ, കാസറഗോഡ് ഡിസിസി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, മാനവ സംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി എം. അസിനാർ, മഡിയൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. രാഘവൻ കുളങ്ങര സ്വാഗതവും സുഗുണൻ ഓരി നന്ദിയും പറഞ്ഞു.
No comments