Breaking News

കേരള യൂത്ത് ഫ്രന്റ് (ബി) കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരം താലൂക്കാശുപത്രിയിൽ ഉച്ച ഭക്ഷണം നൽകി.

കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണ പിള്ളയുടെ മൂന്നാം സ്മൃതി ദിനത്തിൽ കേരള യൂത്ത് ഫ്രന്റ് (ബി) കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരം താലൂക്കാശുപത്രിയിൽ ഉച്ച ഭക്ഷണം നൽകി.
ആശുപത്രി സൂപ്പണ്ട് ഡോ.എ.ടി. മനോജിന്റെ സാന്നിധ്യത്തിൽ യൂത്ത് ഫ്രന്റ് ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ വിതരണോദ്ഘാടനം നിർവഹിച്ചു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.ടി. നന്ദകുമാർ, ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, എം.ഷാജി, പ്രസാദ് മുങ്ങത്ത്, വിനോദ് തോയമ്മൽ, വേണുഗോപാലൻ നായർ എറുവാട്ട്, രാജീവൻ പുതുക്കളം, വിജിത്ത് തെരുവത്ത്, അഗസ്ത്യൻ നടയ്ക്കൽ, പ്രജിത്ത് കുശാൽ നഗർ,എൻ. വിട്ടൽദാസ് തുടങ്ങിയവർ സംബന്ധിച്ചു.

No comments