സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ വീണ്ടും ചുമതലയേറ്റു
സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം.വി.ബാലകൃഷ്ണൻ മാസ്റ്റർ തിരിച്ചെത്തി.
ഇന്നു നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇദ്ദേഹം വീണ്ടും ചുമതലയേറ്റത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനർത്ഥിയായി മത്സരിക്കാനാണ് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഉദുമ എംഎൽഎ, അഡ്വ. സി.എച്ച്.കുഞ്ഞമ്പുവിനായിരുന്നു താൽക്കാലിക ചുമതല.
No comments