Breaking News

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയം വായനാ വെളിച്ചം പരിപാടിയുടെ നാലാം ഘട്ടം നാളെ

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയം വായനാ വെളിച്ചം പരിപാടിയുടെ നാലാം ഘട്ടം നാളെ നടക്കും.
വൈകുന്നേരം 3.30 ന് ബാലവേദി കുട്ടികളുടെ സംഗമം ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി.വി. സജീവൻ ഉദ്ഘാടനം ചെയ്യും. സാഹിത്യ സംവാദകനും കവിയും ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ ഗിരിധർ രാഘവൻ കുട്ടികളുമായി സംവദിക്കും. തുടർന്ന് പുസ്തകാസ്വാദനക്കുറിപ്പ് ചർച്ചയും പുസ്തക വിതരണവുമുണ്ടാകും. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്ന കുട്ടികളിൽ ആദ്യ 3 സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും ഉണ്ട്.

No comments