അഖിലേന്ത്യാ അന്തർ സർവകലാശാല ഡ്രോപ് റോബോൾ ചാമ്പ്യൻഷിപ്പിൽ ചോയ്യങ്കോട് സ്വദേശിനിക്ക് സ്വർണം.
മഹാരാഷ്ട്രയിലെ സന്ദീപ് സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ഡ്രോപ് റോബോൾ ചാമ്പ്യൻഷിപ്പിൽ ചോയ്യങ്കോട് സ്വദേശിനിക്ക് സ്വർണം.
കിണാവൂരിലെ കെ.വി. അഖില ഹരിയാണ് വനിതാ വിഭാഗം സിംഗിൾസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു വേണ്ടി സ്വർണം നേടിയത്. കൊരട്ടി നൈപുണ്യ കോളേജിലെ അവസാന വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്. കിനാനൂരിലെ എ.വി. ഹരിഹരൻ കരിന്തളം അംഗൺ വാടി ടീച്ചർ കെ. സാവിത്രി ദമ്പതികളുടെ മകളാണ്.
No comments