Breaking News

സുവർണജൂബിലി പിന്നിട്ട നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആന്റ് സ്പോർട്സ്‌ ക്ലബ് സാന്ത്വന പരിചരണ രംഗത്തേക്ക്.

സുവർണജൂബിലി പിന്നിട്ട നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആന്റ് സ്പോർട്സ്‌ ക്ലബ് സാന്ത്വന പരിചരണ രംഗത്തേക്ക്. സാറ്റേൺ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേറ്റ്സ് രൂപകരിച്ചാണ് പുതിയ കാൽവയ്പ്. പ്രവർത്തനോദ്ഘാടനം ജൂൺ 2 ന് ഞായറാഴ്ച രാവിലെ 10.30 ന് ക്ലബിലെ ടി.പി. നാരായണൻ നായർ മെമ്മോറിയൽ ഹാളിൽ പോത്താങ്കണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി നിർവഹിക്കും. നീലേശ്വരത്തിന്റെ ജനകീയ ഡോക്ടർ ഡോ.വി.സുരേശൻ മുഖ്യാതിഥിയാകും. സാറ്റേൺ പ്രസിഡന്റ് കെ.പി.ജയരാജൻ നായർ അധ്യക്ഷത വഹിക്കും. പി.യു.ഓമന അമ്മയുടെ സ്മരണയ്ക്കായി മകൻ പി.യു. രാമകൃഷ്ണൻ നൽകുന്ന കിടപ്പുരോഗികൾക്കുള്ള കട്ടിൽ, എയർബെഡ്, ക്രച്ചസ് തുടങ്ങിയ ചികിത്സാ ഉപകരണങ്ങൾ സ്വാമിജിയിൽ നിന്ന് സാറ്റേൺ പാലിയേറ്റീവ് കമ്മിറ്റി അംഗം പി.വേണുഗോപാലൻ നായർ ഏറ്റുവാങ്ങും. കമ്മിറ്റി കൺവീനർ പി.യു.രാമക്യഷ്ണൻ പദ്ധതി വിശദീകരിക്കും. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഭാർഗവി, നഗരസഭ കൗൺസിലർമാരായ ടി.വി.ഷീബ, പി.ബിന്ദു, നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.വി. പ്രസാദ്, കാഞ്ഞങ്ങാട് പിഡബ്ല്യുഡി ആന്റ് ഇറിഗേഷൻ സ്റ്റാഫ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി വി.സുരേഷ്മോഹൻ, സാറ്റേൺ ജോയിന്റ് സെക്രട്ടറി കെ.എം. ശ്രീരതി എന്നിവർ പ്രസംഗിക്കും. സാറ്റേൺ സെക്രട്ടറി പി.പ്രകാശൻ സ്വാഗതവും ട്രഷറർ എം.കുഞ്ഞമ്പു നായർ നന്ദിയും പറയും.

No comments