Breaking News

ഇടിമിന്നലേറ്റു മരിച്ചു.

നീലേശ്വരം ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബി.ബാലൻ (70) ഇടിമിന്നലേറ്റു മരിച്ചു.
ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലൻ മടങ്ങി വരാത്തതിനെ തുടർന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചു കിടക്കുന്നത് കണ്ടത്. കക്കാട്ട് കീലത്ത് തറവാട് കാരണവർ പി.കുഞ്ഞിരാമൻ മണിയാണിയുടെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി.ഗിരിജ. മക്കൾ: ഗിരീഷ് (ഓട്ടോഡ്രൈവർ), രതീഷ് (ഗൾഫ്). മറ്റൊരു മകനായ സുധീഷിനെ വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയായിരുന്നു. മരുമക്കൾ: അജിത, റീന. സഹോദരങ്ങൾ: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചർ), തങ്കമണി (അങ്കണവാടി ഹെൽപ്പർ, ബങ്കളം കൂട്ടപ്പുന്ന).


No comments