Breaking News

ചെറുവത്തൂരിൽ 81 കാരിയായ വീട്ടമ്മ പുഴയിൽ വീണ് മരിച്ചു.

ചെറുവത്തൂരിൽ 81 കാരിയായ വീട്ടമ്മ പുഴയിൽ വീണ് മരിച്ചു.
അച്ചാംതുരുത്തിയിലെ പുതിയപുരയിൽ വളപ്പിൽ വെള്ളച്ചിയെ (81) യാണ് കാരി മീൻകടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടത്. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്ന ഇവരെ ഇന്നുച്ചയ്ക്ക് കാണാതായിരുന്നു. തിരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം കിട്ടി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റി. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മക്കൾ: യശോദ, സുഭദ്ര, പരേതയായ ശകുന്തള. മരുമക്കൾ: കുമാരൻ, സുകുമാരൻ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ചിരുത, രോഹിണി, നന്ദിനി, രാമൻ, രാധ, പരേതനായ അമ്പൂഞ്ഞി

No comments