Breaking News

ആദ്യ മഴയിൽ തന്നെ മണ്ണും മഴ വെള്ളവും കുഴഞ്ഞ് ചെളിക്കുളമായ നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാൻഡ് യാർഡ് ക്ലീൻ.


ആദ്യ മഴയിൽ തന്നെ മണ്ണും മഴ വെള്ളവും കുഴഞ്ഞ് ചെളിക്കുളമായ നീലേശ്വരത്തെ താൽക്കാലിക ബസ് സ്റ്റാൻഡ് യാർഡ് ക്ലീൻ. ബസ് സ്റ്റാൻഡിലെ ദുരിതത്തെക്കുറിച്ച് നീലേശ്വർ ടുഡേ മെയ് 16 ന് രാവിലെ വിശദമായ ഫോട്ടോ റിപ്പോർട്ടും ഇന്നലെ രാവിലെ വീഡിയോ റിപ്പോർട്ടും നൽകിയിരുന്നു. ഇവിടെ നിന്ന് ബസുകളുടെ ടയറിൽ പുതയുന്ന ചെളി രാജാ റോഡിൽ എൽഐസി ഓഫീസിന് മുൻവശം മുതൽ നീലേശ്വർ ഗ്യാസ് ഏജൻസീസ് വരെയുള്ള ഭാഗത്ത് റോഡിൽ വഴുക്കലുണ്ടാക്കി ഇരുചക്ര വാഹന യാത്രയും കാൽനടയും അപകടത്തിലാക്കിയതും റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ ദുരിതം ശ്രദ്ധയിൽ പെട്ടതോടെ നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇന്നലെ രാത്രി വൈകിയാണ് അടിയന്തര അറ്റകുറ്റപ്പണി നടത്തിയത്. ബസ് സർവീസുകൾ അവസാനിച്ച ശേഷം രാത്രിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ദിവസങ്ങളായി ചെളിയിൽ പുതഞ്ഞും വഴുതിയും ദുരിതം അനുഭവിച്ച യാത്രക്കാർക്കും ബസ് തൊഴിലാളികൾക്കും സമീപത്തെ ഓട്ടോ സ്റ്റാന്റ് കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഓട്ടോത്തൊഴിലാളികൾ, സമീപത്തെ വ്യാപാരികൾ, കാൽനട യാത്രക്കാർ തുടങ്ങിയവർക്കുമെല്ലാം ഇത് താൽക്കാലിക ആശ്വാസം പയർന്നു.

No comments