Breaking News

മഴക്കാലം പകർച്ചവ്യാധി വ്യാപന സാധ്യത വർധിക്കാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

മഴക്കാലത്തിന്റെ ആരംഭത്തോടു  കൂടി പകർച്ചവ്യാധി വ്യാപന സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ എ. വി രാംദാസ് അറിയിച്ചു.
പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഓരോരുത്തരും സ്വയം ഏറ്റെടുക്കുന്നതോടൊപ്പം, പനി ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ചികിത്സ നടത്താതെ നിർബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ ശ്രദ്ധിക്കാം:
·  കൊതുകുകൾ പെരുകുന്നത് തടയാൻ വെള്ള ക്കെട്ടുകൾ ഒഴിവാക്കി
ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക
·  വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ അട ച്ചുസൂക്ഷിക്കുക.
·  ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിക്കുക
· വീടുകളിലെ ഇൻഡോർ പ്ലാൻ്റുകളുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും മാറ്റുക
·  കൊതുക് കടി ഏൽക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക
·  തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും   ഉപയോഗിക്കുക
·   കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക.
·   ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ കഴുകുക
· മലമൂത്ര വിസർജന ശേഷം കൈകാലുകൾ കഴുകുക
·   പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക
·  എലി പെറ്റുപെരുകുന്ന സാ ഹചര്യം ഒഴിവാക്കുക.
. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, മൃഗപരിപാലകർ, ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ  തുടങ്ങി മലിനജല സമ്പർക്ക സാധ്യതയുള്ള തൊഴിൽ ചെയ്യുന്നവർ  ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ-200 മില്ലി ഗ്രാം ഗുളിക ആരോഗ്യപ്രവർത്തകരുടെ  നിർദേശപ്രകാരം കഴിച്ചാൽ എലിപ്പനി രോഗസാധ്യത തടയാനാകും.

No comments