സിപിഎം നീലേശ്വരം മൂലപ്പള്ളി ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി നിർമിച്ച എകെജി മന്ദിരം ഉദ്ഘാടനം ചെയ്തു..
സിപിഎം നീലേശ്വരം മൂലപ്പള്ളി ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി നിർമിച്ച എകെജി മന്ദിരം ഉദ്ഘാടനം ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യു.ബാലകൃഷ്ണൻ സ്മാരക സ്തൂപത്തിന്റെ അനാഛാദനവും നിർവഹിച്ചു. മുൻ എംപി പി കരുണാകരൻ അധ്യക്ഷത വഹിച്ചു. ആകാശ് റീഡിങ് ഹാൾ ഉദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി എം. രാജൻ, ചാത്തു നായർ - കയ്യൂർ ഗോപാലൻ സ്മാരക കോൺഫറൻസ് ഹാൾ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, ഫോട്ടോ അനാഛാദനം ഏരിയാ കമ്മിറ്റി അംഗം കെ.പി.രവീന്ദ്രൻ എന്നിവർ നിർവഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി.ദാമോദരൻ, കെ രാഘവൻ, നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി കെ. ഉണ്ണി നായർ, പുതുക്കൈ ലോക്കൽ സെക്രട്ടറി സന്തോഷ് മോനാച്ച, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ കെ.വി. അഭിലാഷ് സ്വാഗതവും മൂലപ്പള്ളി ബ്രാഞ്ച് സെക്രട്ടറി എം. അജേഷ് നന്ദിയും പറഞ്ഞു.
No comments