നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടൽ നാളെ..
നീലേശ്വരം കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ തറക്കല്ലിടൽ നാളെ.
തേർവയൽ റോഡിൽ ഡോ. രഘുനാഥ് ചോയി സൗജന്യമായി സൊസൈറ്റിക്ക് നൽകിയ 3 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ ജനപങ്കാളിത്തത്തോടെ 35 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം രാവിലെ 10 മണിക്ക് ശിൽപി കാനായി കുഞ്ഞിരാമൻ ശിലാസ്ഥാപനം നിർവഹിക്കും. ഡോ.എം.രാധാകൃഷ്ണൻ നായർ (ചെയർമാൻ), പി.ഇ. ഷാജിത്ത് (കൺവീനർ), കൃഷ്ണൻ ചിറമ്മൽ (ട്രഷറർ) എന്നിവർ പ്രധാന ഭാർവാഹികളായാണ് കെട്ടിട നിർമാണ കമ്മിറ്റി പ്രവർത്തിക്കുന്നത്. 2010 ൽ രൂപീകരിച്ച സൊസൈറ്റിയുടെ പ്രസിഡന്റ് കെ.വി. പ്രസാദാണ്. കെ.രാജ്മോഹൻ നായർ ജനറൽ സെക്രട്ടറിയും കൃഷ്ണൻ ചിറമ്മൽ ട്രഷററും ആണ്. മുന്നൂറിലേറെ കിടപ്പുരോഗികൾക്ക് കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വനം പകരുന്നു.
No comments