ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന നീലേശ്വരം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി..
ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന നീലേശ്വരം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് യാത്രയയപ്പ് നൽകി.
ട്രസ്റ്റ് ചെയർമാൻ എൻ.പി. അബ്ദുൾ ഖാദർ, വൈസ് ചെയർമാൻ എൻ.പി.മുഹമ്മദ് കുഞ്ഞി എന്നിവർക്കാണ് യാത്രയയപ്പ് ഒരുക്കിയത്. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ എൻ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ അശ്റഫി ഇച്ചിലംകോട് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് കൺവീനർ സി.എച്ച്. കബീർ, നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗൗരി, കൗൺസിലർ എം.കെ. വിനയരാജ്, സിപിഎം ലോക്കൽ സെക്രട്ടറി പി.വി.സതീശൻ, ടി. ഹക്കീം ഓർച്ച, എം.ചന്ദ്രൻ, ടി.വി.ബാബു, പി.അബ്ദുൾ സലാം, എൻ.പി.സുബൈർ, സുനിൽ അമ്പാടി, സി.അബ്ദുള്ള, ബി.എ. ഫൈസൽ, പി.ഉബൈദ്, പി.ഇബ്രാഹിം, റിയാസ്, അനസ്.കെ. മുഹമ്മദ്, ട്രസ്റ്റ് ട്രഷറർ സി എച്ച്. സുഹൈൽ എന്നിവർ പ്രസംഗിച്ചു.
No comments