സൈക്കിൾ റാലി സമാപിച്ചു
നാളെ രാവിലെ പടന്നക്കാട് കാർഷിക കോളേജിൽ തുടങ്ങുന്ന മലബാർ മാംഗോ ഫെസ്റ്റ് മധുരം 2024 ന്റെ പ്രചാരണത്തിനായി നടത്തിയ സൈക്കിൾറാലി നീലേശ്വരത്ത് സമാപിച്ചു.
കാസറഗോഡ് പെഡലേഴ്സ്, പടന്നക്കാട് കാർഷിക കോളേജ് എന്നിവയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. മാർക്കറ്റ് ജങ്ഷനിൽ നടന്ന സമാപന പരിപാടിയിൽ ബാബു മയൂരി, രതീഷ് അമ്പലത്തറ എന്നിവർ പ്രസംഗിച്ചു. കാസറഗോഡ് പെഡല്ലേഴ്സിലെ നിരവധി അംഗങ്ങൾ സംബന്ധിച്ചു. നാളെ രാവിലെ മുതൽ മെയ് 12 ഞായറാഴ്ച വൈകീട്ട് വരെയാണ് മാംഗോഫെസ്റ്റ്. കാർഷിക കോളേജ് സ്‌റ്റുഡന്റ്സ് യൂണിയൻ ആണ് സംഘാടകർ .
No comments