Breaking News

എസ്എസ്എൽസി: സംസ്ഥാനത്ത് ഉയർന്ന വിജയശതമാനമുള്ള രണ്ടാമത്തെ വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്

എസ്എസ്എൽസി വിജയശതമാനത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം.
രജിസ്റ്റർ ചെയ്ത ചെയ്ത എല്ലാ വിദ്യാർത്ഥികളെയും പരീക്ഷയ്ക്കിരുത്തിയെ ബഹുമതിയും കാഞ്ഞങ്ങാടിന് സ്വന്തം. പരീക്ഷയെഴുതിയ 9042 പേരിൽ 9039 പേരും പാസായി- 99.97 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷവും ഇതേ വിജയ ശതമാനം ആയിരുന്നു. ഇതിൽ 20% പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41 വിദ്യാഭ്യാസ ജില്ലകൾക്കിടയിൽ നിന്നാണ് ഈ നേട്ടം. വിദ്യാഭ്യാസ ജില്ലകളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത് കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയാണ്. കടുത്തുരുത്തി, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളും രണ്ടാം സ്ഥാനം പങ്കിട്ടു. ഈ മൂന്ന് വിദ്യാഭ്യാ ജില്ലകളും കൂടി പരീക്ഷയ്ക്കിരുത്തിയ ആകെ വിദ്യാർത്ഥികളോളം വരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നു മാത്രം പരീക്ഷയ്ക്കിരുന്നവർ. ഈ താരതമ്യത്തിൽ നിന്നു തന്നെ രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളും എല്ലാ പരീക്ഷകളുമെഴുതിയെന്ന് ഉറപ്പു വരുത്തി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല നേടിയ വിജയത്തിന്റെ മാറ്ററിയാം. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ വിജയവും 100 % ആണ്. മികച്ച വിജയത്തിനായി യത്നിച്ച വിദ്യാഭ്യാസജില്ലാ പരിധിയിലെ ഓരോ സ്കൂൾ അധികൃതരെയും സ്കൂൾ പിടിഎ , ഡിഇഒ, എഇഒ ഓഫിസുകളിലെ മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി കാഞ്ഞങ്ങാട് ഡിഇഒ, ടി.പി. ബാലാദേവി കെഎ എസ് പറഞ്ഞു.

No comments