ഒരൊറ്റ വേനൽമഴയിൽ ചെളിക്കുളമായ പള്ളത്ത് വയൽ റോഡ് ഗതാഗതയോഗ്യമാക്കാൻ നൈപുണ്യ കർമസേനയിറങ്ങി.
എരിക്കുളത്തെ മടിക്കൈ ഐടിഐയിലെ നൈപുണ്യ കർമ സേന അംഗങ്ങളാണ് ശ്രമദാനത്തിനിറങ്ങിയത്. പ്രിൻസിപ്പൽ ടി.പി. മധു, കർമസേന കോ - ഓർഡിനേറ്റർ ബി.വി.അനൂപ്, ജൂനിയർ സൂപ്രണ്ട് കെ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് അംഗങ്ങളായ കെ.പ്രദീപ് കുമാർ, ടി.വി.രാജു, പി.വി.രാജേഷ്, എ.സുധീഷ് എന്നിവർ നേതൃത്വം നൽകി.
No comments