വിജയത്തിളക്കത്തിൽ നീലേശ്വരം നഗരസഭ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ നീലേശ്വരം നഗരസഭയ്ക്ക് വിജയത്തിളക്കം.
ശതാബ്ദി പിന്നിട്ട നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ തുടർച്ചയായ മൂന്നാം തവണയാണ് 100 % വിജയം നേടുന്നത്. പരീക്ഷയെഴുതി വിജയിച്ച 315 പേരിൽ 49 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും നേടി. കോട്ടപ്പുറത്തെ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും 100% വിജയം നേടി. നഗരസഭയുടെ തീരമേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾ ധാരാളമായി പഠിക്കുന്ന വിദ്യാലയമാണിത്. ഇരു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾ, വിദ്യാലയ അധികൃതർ, പിടിഎ, രക്ഷാകർത്താക്കൾ എന്നിവരെ കണ്ണൂർ സർവകലാശാല പരീക്ഷാ കൺ കോളർ ആയിരുന്ന നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ, നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഭാർഗവി എന്നിവർ അഭിനന്ദിച്ചു.
No comments