നീലേശ്വരം ചതുരക്കിണർ സാംസ്കാരിക നിലയത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും നടത്തി.
ലോക ഹൈപ്പർ ടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി
നീലേശ്വരം ചതുരക്കിണർ സാംസ്കാരിക നിലയത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും നടത്തി.
ആയുഷ് ഹോമിയോപ്പതി വകുപ്പ്, ആയുഷ്മാൻ ഭവ കാസറഗോഡ്, കാഞ്ഞങ്ങാട് നഗരസഭ ജില്ലാ ഹോമിയോ ആശുപത്രി. ഭൂദാനം കോളനി എഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ കുടുംബശ്രീ സ്ഥാപക ദിനത്തിലായിരുന്നു പരിപാടി. കാഞ്ഞങ്ങാട്ടെ ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് പി.കെ.ശ്യാമള അധ്യക്ഷയായി. വഹിച്ചു. വാർഡ് കൗൺസിലർ പള്ളിക്കൈ രാധാ കൃഷ്ണൻ മുഖ്യാതിഥിയായി. ആയുഷ് മാൻ ഭവ കൺവീനർ ഡോ: ഷഫ്ന മൊയ്തു പദ്ധതി വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ: കെ. ജയശ്രീ, ഡോ :സിനു കുര്യാക്കോസ് എന്നിവർ ക്യാമ്പ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി പ്രഷർ, ഷുഗർ, ബിഎംഐ പരിശോധനകൾ നടത്തി. ഇ.സിജു യോഗ ക്ലാസ് എടുത്തു. കാഞ്ഞങ്ങാട് നഗരസഭാ കമ്മൂണിറ്റി ഓർഗനൈസർ കെ. രുഗ്മിണി സ്വാഗതവും, കെ.എൻ. അനിത നന്ദിയും പറഞ്ഞു.l
No comments