ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ നോട്ട്ബുക്ക് നിർമാണ സംരംഭത്തിന് കൈത്താങ്ങുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ.
നീലേശ്വരം നഗരസഭ ചിറപ്പുറം പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ നോട്ട്ബുക്ക് നിർമാണ സംരംഭത്തിന് കൈത്താങ്ങുമായി നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ.
ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച എ പ്ലസ് നോട്ട് പുസ്തകങ്ങൾക്ക് രാജാസ് സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ വിപണി കണ്ടെത്തും. ഇതിനായി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച 500 നോട്ട് ബുക്കുകൾ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫിയിൽ നിന്ന് രാജാസിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. വീണ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ പി.വത്സല, രാജാസ് സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് കെ.രഘു, സ്കൂൾ പ്രിൻസിപ്പൽ പി.വിജീഷ്, ബഡ്സ് സ്കൂൾ പിടിഎ പ്രസിഡന്റ് എ.ടി. കുമാരൻ, എൻ.എസ്. വീണ, വളന്റിയർമാരായ എ.വി. അർച്ചന, നന്ദന മനോജ്, അഭിൻരാജ് എന്നിവർ പ്രസംഗിച്ചു. ബഡ്‌സ് സ്കൂൾ പ്രധാനധ്യാപിക കെ.വി. ജലജ സ്വാഗതവും അധ്യാപിക അനഘ രാഗേഷ് നന്ദിയും പറഞ്ഞു.
No comments