അനുമോദിച്ചു
എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ സിപിഎം ഓർച്ച വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
ബ്രാഞ്ച് പരിധിയിലെ വിജയികൾക്കാണ് അനുമോദനമൊരുക്കിയത്. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ സമ്മാനിച്ചു. ടി.വി.ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, ലോക്കൽ സെക്രട്ടറി പി.വി.സതീശൻ, പി.വി. സുനിൽ അമ്പാടി എന്നിവർ പ്രസംഗിച്ചു. സി.എച്ച്. കബീർ സ്വാഗതവും എൻ.പി. നൗഷാദ് നന്ദിയും പറഞ്ഞു.
No comments