എന്നിടം ക്യാമ്പയിൻ നടത്തി
കുടുംബശ്രീ ദിനമായ ഇന്ന് വിവിധ എഡിഎസുകളിൽ എന്നിടം ക്യാമ്പയിൻ നടത്തി നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസ്.
വിവിധ അയൽക്കൂട്ടങ്ങളിലാണ് വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. അഞ്ചാം വാർഡ് ചിറപ്പുറത്ത് നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. നീലേശ്വരം സിഡിഎസ് ചെയർപേഴ്സൺ പിഎം സന്ധ്യ അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകളിൽ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ, കുടുംബശ്രീ സിഡിഎസ് , എഡിഎസ്, അയൽക്കൂട്ടം അംഗങ്ങൾ എന്നിവർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
No comments