Breaking News

കുടിവെള്ള വിതരണത്തിൽ സഹകരിച് പ്രിയദർശിനി ജനശ്രീ യൂണിറ്റ്

കുടിവെള്ള ക്ഷാമം രൂക്ഷമായ കരിന്തളത്ത് പഞ്ചായത്ത് അംഗം ഉമേശൻ വേളൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കുടിവെള്ള വിതരണത്തിൽ സഹകരിച്ച് പ്രിയദർശിനി ജനശ്രീ സുസ്ഥിര വികസന മിഷൻ കുടിവെള്ളം നൽകി.
ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് അംഗം പി.പവിത്രൻ ഉദ്ഘാടനം ചെയ്തു. ജനശ്രീ യൂണിറ്റ് ചെയർമാൻ ലൈല മോഹനൻ അധ്യക്ഷയായി. സെക്രട്ടറി ജോമോൾ സുരേഷ് സ്വാഗതം പറഞ്ഞു. എ.വി.രാജൻ, മണി, കെ.സുധാകരൻ എന്നിവർ സംബന്ധിച്ചു.

No comments