Breaking News

പത്രവളപ്പ് തറവാട്ടിലെ കളിയാട്ട ചടങ്ങുകൾ തുടങ്ങി.

അച്ചാംതുരുത്തി പത്രവളപ്പ് തറവാട്ടിലെ കളിയാട്ട ചടങ്ങുകൾ തുടങ്ങി.
ഇന്നു രാത്രി അച്ചൻ തെയ്യം, രക്തചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടും. അന്നദാനവുമുണ്ടാകും. നാളെ രാവിലെ കുലദേവതയായ ഉച്ചൂളി കടവത്ത് ഭഗവതിയും തുടർന്ന് വിഷ്ണുമൂർത്തിയും അരങ്ങിലെത്തും. തുലാഭാരം, അന്നദാനം എന്നിവയുമുണ്ടാകും. തുടർന്ന് പ്രസാദ വിതരണത്തോടെ കളിയാട്ട ചടങ്ങുകൾ സമാപിക്കുമെന്ന് തറവാട് പ്രസിഡന്റ് എം.ദാമോദരൻ അറിയിച്ചു.

No comments