Breaking News

വഫ അഷ്റഫിനെ കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കാസറഗോഡ് ജില്ലയിലെ ഏക വിദ്യാർത്ഥിനിയായ വഫ അഷ്റഫിനെ കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ചെറുവത്തൂർ കുട്ടമത്ത് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ വഫയെ കൊടക്കാട് വെള്ളച്ചാലിലെ വസതിയിലെത്തിയാണ് അനുമോദിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഷാൾ അണിയിച്ചു. തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് വൈഷ്ണവ് നാഥ് മടിയൻ, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, ജനറൽ സെക്രട്ടറി ആശിഷ്, അഭിജിത്ത് നീലേശ്വരം, കെ.ഇജാസ് എന്നിവർ സംബന്ധിച്ചു.

No comments