Breaking News

എസ്എസ്എഫ് യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർചിൽ ക്യാമ്പുകൾ കാസറഗോഡ് ജില്ലയിൽ തുടങ്ങി.

എസ്എസ്എഫ് യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർചിൽ ക്യാമ്പുകൾ കാസറഗോഡ് ജില്ലയിൽ തുടങ്ങി.
സ്കൂൾ കുട്ടികൾക്കായി വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന ലൈഫ് സ്കിൽ ക്യാമ്പുകളാണ് ഇത്. ഗുഡ്ഡഗേരി യൂണിറ്റിൽ എസ്എസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് നംശാദ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് മൻശാദ് അസ്ഹനി, ജുനൈദ് ഹിമമി സഖാഫി, സമദ് ഹിമമി സഖാഫി എന്നിവർ നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി സെക്രട്ടറി എച്ച്.എ.മുഹമ്മദ്, എം. അശ്റഫ് എന്നിവർ പ്രസംഗിച്ചു. അസീം സഅദി സ്വാഗതവും ശഫീഖ് ഹിമമി നന്ദിയും പറഞ്ഞു.

No comments