Breaking News

ബേഡകം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരെ ആരോപണവുമായി കോൺഗ്രസ്.

ബേഡകം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരെ ആരോപണവുമായി കോൺഗ്രസ്.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം.ഉനൈസിനെ വ്യാജപീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ വിജയനു മേൽ സിപിഎം നേതൃത്വം നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എസ്ഐ എന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കാസറഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. എസ്ഐയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ മുഴുവൻ പേരെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

No comments