Breaking News

കാണാനില്ലെന്ന് പരാതി

നീലേശ്വരത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബേക്കറി ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കാഞ്ഞങ്ങാട് അമ്പലത്തറ നായ്ക്കുട്ടിപ്പാറയിലെ കാർത്യായനിയുടെ മകൻ മണി (41) യെയാണ് കാണാതായത്. നീലേശ്വരം ആയില്യം ക്വാർട്ടേഴ്സിൽ ആയിരുന്നു താമസം. മെയ് 1 ന് രാവിലെ 8.30 മുതലാണ് കാണാതായത്. നീലേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0467-2280240, 9497987222, 9497980928 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് നീലേശ്വരം പോലീസ് പറഞ്ഞു.

No comments