Breaking News

മടിക്കൈ ചാളക്കടവ് ഉണ്യംവെളിച്ചത്തെ സി.ബി.ടി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.

മടിക്കൈ ചാളക്കടവ് ഉണ്യംവെളിച്ചത്തെ സി.ബി.ടി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. ഇരിയ ഗുരുപുരത്തെ ഗംഗാധരന്റെ ഭാര്യ കാർത്യായനി (58) യാണ് മരിച്ചത്. ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഗുരുപുരം പെട്രോൾ പമ്പിന് സമീപം കുടുംബ സമേതം താമസിച്ചിരുന്ന ഇവർ 6 മാസം മുമ്പ് വീടും സ്ഥലവും വിറ്റ് തുടർന്ന് വാടകയ്ക്ക് താമസിച്ചു വരികയാണ്. ഭർത്താവ് മകന് ഒപ്പമാണ് താമസം. കാർത്യായനി ഒരാഴ്ച മുമ്പാണ് ഉണ്യംവെളിച്ചത്തെ ക്വാർട്ടേഴ്സിൽ താമസം വന്നത്. ഇന്നു രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ക്വാർട്ടേഴ്സിന് അകത്ത് കസേരയിൽ ഇരുന്ന നിലയിലായിരുന്നു 4 ദിവസം പഴക്കമുള്ള മൃതദേഹം. മരണകാരണം അറിവായിട്ടില്ല. കാർത്യായനി ചെമ്മട്ടംവയൽ എന്നായിരുന്നു ക്വാർട്ടേഴ്സ് ഉടമയിൽ നിന്ന് കിട്ടിയ പ്രാഥമിക വിവരം. തുടർന്ന് നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മക്കൾ: ഹേമകുമാർ, ഹേമേഷ്, ഹേമലത.

No comments