Breaking News

സഹവാസ ക്യാമ്പ് തുടങ്ങി

പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പരിപാടി ബേഡഡുക്കയിൽ തുടങ്ങി.
അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ് ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി സഹവാസത്തിനെത്തിയത്. ബേഡഡുക്ക പഞ്ചായത്ത് ഹാളിൽ സിപിസിആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ.സി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ധന്യ അധ്യക്ഷത വഹിച്ചു. കാർഷിക കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.പി.കെ. മിനി സഹവാസ ക്യാമ്പിൻ്റെ പ്രാധാന്യം കർഷകരോട് വിശദീകരിച്ചു. ആർ.എൽ. അനൂപ്, എംധന്യ, കെ.രമണി, എ. മാധവൻ, സി.രാമചന്ദ്രൻ, ടി. വരദരാജ്, ലിൻ്റ ഐസക്, ജനാർദനൻ, പി. മുഹമ്മദ് ബാസിം തുടങ്ങിയവർ പ്രസംഗിച്ചു.

No comments