പ്രകടനവും സെമിനാറും നടത്തി
ലോക തൊഴിലാളി ദിനമായ ഇന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് പ്രകടനവും സെമിനാറും നടത്തി.
മെയ്ദിന റാലിയിൽ നിരവധി തയ്യൽ തൊഴിലാളികൾ അണി നിരന്നു. കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന സെമിനാർ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണൻ, കെ.ലത, എം.രജികുമാർ, കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു. കെ. ശശിധരൻ സ്വാഗതം പറഞ്ഞു. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൻ്റെ ഓർമ പുതുക്കിയാണ് അസോസിയേഷൻ മെയ്ദിനം ആചരിച്ചത്.
No comments