Breaking News

സുവർണ ജൂബിലീ ആഘോഷം സമാപിച്ചു

മടിക്കൈ മലപ്പച്ചേരി ജിഎൽപി സ്കൂളിലെ സുവർണജൂബിലി ആഘോഷം സമാപിച്ചു.
ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഇഒയ്ക്കും സ്കൂൾ പിടിഎയുടെ മുൻ പ്രസിഡന്റുമാർക്കും ആദരമൊരുക്കി. ഹൊസ്ദുർഗ് ബി പി സി , ഡോ. കെ.വി.രാജേഷ് മുഖ്യാതിഥിയായി. കലാമേളയിൽ കഥാ കഥനത്തിൽ ഒന്നാം സ്ഥാനം നേടിയ വേദലക്ഷ്മി, വിവിധ മേളകളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മികവ് തെളിയിച്ചവർ എന്നിവരെ മുഖ്യാതിഥി അനുമോദിച്ചു. മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. രാജൻ, സ്കൂൾ വികസന സമിതി ചെയർമാൻ കെ.രാജൻ, എസ്‌എംസി ചെയർമാൻ പി.രാജീവൻ, പൂർവ വിദ്യാർത്ഥി സംഘടന കൺവീനർ വി.വി.വിജയൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.സജയൻ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് എ.വി. പ്രശാന്തൻ സ്വാഗതവും  വൈസ് പ്രസിഡന്റ് സുജിത്ത് ആനക്കൽ നന്ദിയും പറഞ്ഞു. കലാമേളകളിൽ കഴിവു തെളിയിച്ച കുട്ടികളുടെ കലാപ്രകടനം, മദർ പിടിഎയുടെ ഫ്യൂഷൻ ഡാൻസ്, പൂർവ വിദ്യാർത്ഥികളുടെ കലാസന്ധ്യ എന്നിവ അരങ്ങേറി.

No comments