Breaking News

നീലേശ്വരം മാർക്കറ്റ് ആനച്ചാൽ റോഡ് നിർമാണത്തിന് കുഞ്ഞു സംഭാവന

നീലേശ്വരം മാർക്കറ്റ് ആനച്ചാൽ റോഡ് നിർമാണത്തിന് കുഞ്ഞു സംഭാവനയുമായി ആറാം ക്ലാസുകാരൻ മുഹമ്മദ് തലയ്ക്കൽ.
റോഡ് വികസനത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു പുനർനിർമിക്കാൻ നിർമാണ സമിതി ഭാരവാഹികൾ മാതാവ് ഷാഹിദ തലയ്ക്കലിനെ സമീപിച്ചപ്പോഴാണ് ഇവരുടെ മകൻ മുഹമ്മദ് തലയ്ക്കൽ തന്റെ കുഞ്ഞു ഭണ്ഡാരത്തിൽ സ്വരൂപിച്ച 2000 രൂപയും ഇതിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇത് സന്തോഷപൂർവം അംഗീകരിച്ച് റോഡ് നിർമാണ കമ്മിറ്റി ചെയർമാൻ നീലേശ്വരം നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇഷജീർ, കൺവീനർ ടി.വി. ഭാസ്കരൻ ആനച്ചാൽ, ട്രഷറർ എം.വി.ഭരതൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിരയാണ് റോഡ് നിർമാണ കമ്മിറ്റി രക്ഷാധികാരി. 2 വർഷം മുമ്പാണ് കമ്മിറ്റി രൂപീക ച്ചത്. സ്ഥലമെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാക്കുകയായിരുന്നു ലക്ഷ്യം. 4, 10,000 രൂപ പ്രദേശവാസികളിൽ നിന്ന് പിരിച്ചെടുത്താണ് ഒരു സെന്റ് സ്ഥലം വില കൊടുത്തു വാങ്ങിയത്.

No comments