Breaking News

നടൻ മോഹൻലാലിന് ചടങ്ങുകൾ പറഞ്ഞു കൊടുത്തു ചെയ്യിച്ചത് ചെറുവത്തൂർ സ്വദേശി

കണ്ണൂർ മാമാനിക്കുന്ന് അമ്പലത്തിൽ പൂജക്കെത്തിയ നടൻ മോഹൻലാലിന് ചടങ്ങുകൾ പറഞ്ഞു കൊടുത്തു ചെയ്യിച്ചത് ചെറുവത്തൂർ സ്വദേശിയായ എക്സിക്യൂട്ടീവ് ഓഫീസർ.
ചെറുവത്തൂർ കൊവ്വലിൽ വീരഭദ്ര ക്ഷേത്രത്തിന് സമീപം പനയന്തട്ട ഹൗസിലെ പി.മുരളീധരൻ കഴിഞ്ഞ 15 വർഷമായി ഇവിടെ എക്സിക്യൂട്ടീവ് ഓഫീസറാണ്. മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. മോഹൻലാൽ രേവതി നക്ഷത്രം എന്ന പേരിൽ പ്രധാന വഴിപാടുകളായ ശക്തിപൂജയും മറിസ്തംഭനം നീക്കലുമാണ് ഇവിടെ നടത്തിയത്. സങ്കീർണമായ മറിസ്തംഭനം നീക്കൽ ചടങ്ങ് മുഴുവൻ പറഞ്ഞു കൊടുത്ത് ചെയ്യിച്ചത് മുരളീധരനാണ്. 32 വർഷമായി ദേവസ്വം ജീവനക്കാരനായ ഇദ്ദേഹം വീടിന് സമീപത്തെ വീരഭദ്ര ക്ഷേത്രത്തിൽ ക്ലാർക് ആയാണ് ജോലിയിൽ പ്രവേശിച്ചത്. സഹായിക്കൊപ്പം ക്ഷേത്രത്തിൽ തൊഴാനും വഴിപാട് നടത്താനുമെത്തിയ മോഹൻലാൽ 40 മിനുട്ടോളം ക്ഷേത്ര സന്നിധിയിൽ ചെലവഴിച്ചാണ് മടങ്ങിയത്.

No comments