Breaking News

അമ്മയെക്കുറിച്ചെഴുതാം സമ്മാനം നേടാം

മെയ് 12 ന്റെ ലോക മാതൃദിനത്തിന് മുന്നോടിയായി എന്റെ അമ്മ എന്ന പേരിൽ
ലേഖന മത്സരവുമായി നീലേശ്വരം കോട്ടപ്പുറത്തെ വെളിച്ചം വായന ഇടം.
100 വാക്കിൽ കവിയാതെയാണ് ലേഖനമെഴുതേണ്ടത്. തിരഞ്ഞെടുക്കുന്ന മികച്ച കുറിപ്പിൽ നിന്ന് 2 അമ്മമാരെ വെളിച്ചം വായന ഇടത്തിൽ ആദരിക്കും. 5 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വായന ഇടത്തിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ മെയ് 11 വരെ രചനകൾ പോസ്റ്റ് ചെയ്യാം. 12 ന് വൈകുന്നേരം 5 മണിക്ക് വായന ഇടത്തിൽ ത്തിൽ ചേരുന്ന മാതൃദിനാചരണ പരിപാടിയിൽ അമ്മമാരെ ആദരിക്കുമെന്ന് വെളിച്ചം കോ-ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അറിയിച്ചു. ഫോൺ: 9961417122.

No comments