Breaking News

മന്തുരോഗ നിർണയ രക്തപരിശോധനാ ക്യാമ്പ് നടത്തി.

നീലേശ്വരം ഓർച്ച ജവഹർ ക്ലബിൽ സൗജന്യ മന്തുരോഗ നിർണയ രക്തപരിശോധനാ ക്യാമ്പ് നടത്തി.
കാസറഗോഡ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, നീലേശ്വരം താലൂക്കാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ജവഹർ ക്ലബ് പ്രസിഡന്റ് എം.വി.സനീഷ് അധ്യക്ഷത വഹിച്ചു. വെക്ടർ കൺട്രോൾ യൂണിറ്റിലെ കെ.പി. ഗീത വിശദീകരണ പ്രസംഗം നടത്തി. യൂണിറ്റ് ജീവനക്കാരായ മനോജ് കുമാർ, ജിതേഷ്, മിനി, ഷീബ, നീലേശ്വരം താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, നിഷ എന്നിവർ നേതൃത്വം നൽകി. ക്ലബ് സെക്രട്ടറി എം. പ്രദീപ് സ്വാഗതവും മുൻ സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.

No comments