Breaking News

വിനോദ് ആലന്തട്ട പ്രഭാഷണം നടത്തി

സംസ്കാര സമ്പന്നമായ സമൂഹത്തിൽ അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുമെന്ന് പ്രമുഖ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വിനോദ് ആലന്തട്ട പറഞ്ഞു.
വായന മനുഷ്യമനസിനെ വിമലീകരിച്ച് വിശുദ്ധമാക്കുമെന്നും കൂട്ടിച്ചേർത്തു.
കയ്യൂർ മൊടോംതടം യങ്സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് കനിക്കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ രസതന്ത്രം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ജീവിത മൂല്യങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു നൽകുന്നതിൽ വായനയ്ക്ക് വലിയ പങ്കുണ്ട്.
മാനവികതയും മനുഷ്യത്വവും നിലനിർത്താനും പരിപോഷിപ്പിക്കാനും നല്ല  വായനയുള്ള സമൂഹത്തിന് സാധിക്കും.
സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചു വരുന്ന കാലത്ത് അതിനെ പ്രതിരോധിക്കാൻ ഇത് മാത്രമാണ് നല്ല മാർഗമെന്നും വിനോദ് ആലന്തട്ട കൂട്ടിച്ചർത്തു. ക്ലബ്ബ് പ്രസിഡന്റ് എ.സുജിത്ത് അധ്യക്ഷനായി. സെക്രട്ടറി സി.എച്ച്.ശ്രീജിത്ത്, എ.ജിഷ്ണു,
സവിത തുടങ്ങിയവർ സംസാരിച്ചു.

No comments