മാംഗോഫെസ്റ്റ് സമാപിച്ചു
പടന്നക്കാട് കാർഷിക കോളേജ് സ്‌റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ 4 ദിവസങ്ങളിലായി നടന്ന മലബാർ മാംഗോഫെസ്റ്റ് മധുരം 2024 സമാപിച്ചു.
മാമ്പഴ മേളയുടെ ചരിത്രത്തിലെ മികച്ച ജനപങ്കാളിത്തമാണ് ഇക്കുറി മാമ്പഴമേളയ്ക്കുണ്ടായിരുന്നത്. വിവിധയിനം മാമ്പഴങ്ങളുടെ വിൽപന സ്റ്റാളുകളിലും നടീൽ വസ്തുക്കളുടെ വിപണന കേന്ദ്രങ്ങളിലുമെല്ലാം ല്ലാം നല്ല വിൽപന കിട്ടി. സിന്ദൂരം, മല്ലിക, ബങ്കനപ്പള്ളി തുടങ്ങി രുചി രാജാക്കന്മാരായ മാമ്പഴയിനങ്ങൾ മേളയിൽ തിളങ്ങി. വിവിധ വിഷയങ്ങളിലായി സെമിനാറുകളും നടന്നു. കൃത്യത കൃഷി എന്ന വിഷയത്തിലായിരുന്നു സമാപന ദിവസമായ ഇന്നത്തെ സെമിനാർ. മാമ്പഴ രുചിയുടെ രുചിയുടെ ഉൾപ്പെടെ വൈവിധ്യങ്ങൾ നിറഞ്ഞ ഫുഡ്കോർട്ടിൽ ഇക്കുറി വിഭവങ്ങൾ ഒരുക്കിയയതും കാർഷിക കോളേജ് വിദ്യാർത്ഥികൾ തന്നെ. കർഷർക്കായി പ്രദർശനങ്ങളും പരിശീലനവും നടത്തി.
No comments