ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ നടത്തി
തയ്യൽത്തൊഴിലാളികൾക്കും ഇഎസ്ഐ ആനുകൂല്യം അനുവദിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
വെട്ടിക്കുറച്ച റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പുന:സ്ഥാപ്പിക്കുക, പെൻഷൻ തുക വർധിപ്പിക്കുക, കുടിശികയില്ലാതെ പ്രതിമാസം പെൻഷൻ വിതരണം ചെയ്യുക, പ്രസവാനുകൂല്യം 15,000 രൂപ ഒറ്റഗഡുവായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കാഞ്ഞങ്ങാട്ട് നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ പ്രസിഡന്റ് എം.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. കുട്ടപ്പൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ രാധാകൃഷ്ണൻ , കെ ശശിധരൻ, എം.ബിന്ദു. റെജികുമാർ, കെ.വി.കുഞ്ഞമ്പു, ടി.ടി. ഗീത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ലത നന്ദിയും പറഞ്ഞു.
No comments