Breaking News

നീലേശ്വരം കോട്ടപ്പുറത്തെ വെളിച്ചം വായന ഇടം ലോക മാതൃദിനം

നീലേശ്വരം കോട്ടപ്പുറത്തെ വെളിച്ചം വായന ഇടം ലോക മാതൃദിനത്തിൽ സംഘടിപ്പിച്ച എന്റെ അമ്മ ലേഖന മത്സരത്തിലെ വിജയികളെ മാതൃദിനത്തിൽ അനുമോദിച്ചു.
വിജയികളുടെ കുറിപ്പുകളിലെ അമ്മമാർക്ക് അനുമോദനവും ഒരുക്കി. ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കെ ദേവനന്ദന, ചെറുവത്തൂർ കാടങ്കോട് നെല്ലിക്കാൽ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വേദിക ഷാജു എന്നിവരാണ്  ലേഖനമത്സരത്തിൽ ജേതാക്കളായത്. ഇരുവരെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചതിനൊപ്പം ദേവനന്ദനയുടെ അമ്മ ബിന്ദു, വേദികയുടെ അമ്മ വിനീത എന്നിവർക്ക് ആദരവുമൊരുക്കി. ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. കാഥികയും നർത്തകിയും അവതാരകയുമായ ഡോ. ധന്യ കീപ്പേരി മാതൃദിന പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തക സബൂറ മിയാനത്ത് അധ്യക്ഷത വഹിച്ചു. അതിര മനോജ് സമ്മാനാർഹമായ കുറിപ്പുകൾ അവതരിപ്പിച്ചു. കോട്ടപ്പുറം സിഎച്ച്എംകെഎസ് ജീവി എച്ച്എസ്എസ് പ്രധാനധ്യാപകൻ സുരേഷ്, സുകുമാരൻ (കാടങ്കോട് ജയ്ഹിന്ദ് വായനശാല), എഴുത്തുകാരൻ മുഹമ്മദ് കുഞ്ഞി നീലേശ്വരം, കോട്ടപ്പുറം സ്കൂൾ അധ്യാപകൻ രാജീവ് തൃക്കരിപ്പൂർ, സാമൂഹ്യപ്രവർത്തകൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, റഹ്മാൻ പടന്ന, സേഹോര, മൊയ്തു ബങ്കളം, സുബൈദ ഖാദർ എന്നിവർ ആശംസകൾ നേർന്നു. വെളിച്ചം വായന ഇടം കോ-ഓർഡിനേറ്ററും എഴുത്തുകാരിയുമായ ഫറീന കോട്ടപ്പുറം സ്വാഗതവും നഫീസത്ത് പാട്ടില്ലത്ത് നന്ദിയും പറഞ്ഞു.

No comments