കുടുംബസംഗമം നടത്തി..
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം നടത്തി.
മാരാർസമാജം ഹാളിൽ നടന്ന സംഗമം ക്ലബ് പ്രസിഡന്റ് ടി.വി.രാജീവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, ശ്രീജ ജയമോഹനൻ എന്നിവർ ആശംസകൾ നേർന്നു. ക്ലബ് അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും വനിതാവേദിയുടെ നേതൃത്വത്തിൽ നൃത്ത അരങ്ങേറ്റം കുറിച്ച കലാകാരികളെയും അനുമോദിച്ചു. ക്ലബ് ട്രഷറർ കെ.രാജേഷ് സ്വാഗതവും കെ.പി. വിനോദ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും അരങ്ങേറി.നൂറ്റിയൻപതോളം പേർ പങ്കെടുത്ത കുടുംബസംഗമം വൻ വിജയമായിരുന്നുവെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
No comments