ഷിറ്റോകൈ കരാട്ടേ ബിരിക്കുളം ഡോജോ അനുമോദന സമ്മേളനം നടത്തി.
ഷിറ്റോകൈ കരാട്ടേ ബിരിക്കുളം ഡോജോ പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ അനുമോദന സമ്മേളനം നടത്തി.
ഊട്ടിയിൽ നടന്ന സൗത്ത് ഇന്ത്യ ലവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ് വിജയികകൾ, പ്ലസ്ടു, എസ്എസ്എൽസി, യുഎസ്എസ്, എൽഎസ്എസ് വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങളും സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ബിജു മൈക്കിൾ അധ്യക്ഷത വഹിച്ചു.
ബിരിക്കുളം അമ്പല കമ്മിറ്റി സെക്രട്ടറി എൻ. വിജയൻ, കരാട്ടേ ക്ലബ് മാനേജർ എ.വി.ബിജു കൂടോൽ, ബിരിക്കുളം ഡോജോ ജോയിന്റ് സെക്രട്ടറി രമ്യ, പി.അജിത്ത് കുമാർ (സിആർപിഎഫ്), കേരള ഹോംഗാർഡ് അസോസിയേഷൻ കാസറഗോഡ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപിനാഥൻ നായർ. ബിരിക്കുളം ഡോജോ ട്രഷറർ വിനീത്, സതീശൻ മാസ്റ്റർ കൂടോൽ ( പരപ്പ ജിഎച്ച്എസ്എസ് ), ജിനോ, രാമചന്ദ്രൻ നവോദയ, സജീവൻ കൂടോൽ തുടങ്ങിയവർ സംസാരിച്ചു. കരാട്ടെ പരിശീലകൻ സെൻസായി ദാമോദരൻ ചേമ്പേന സ്വാഗതവും ബിരിക്കുളം ഡോജോ വൈസ് പ്രസിഡൻ്റ് സ്വപ്ന രാഘവൻ നന്ദിയും പറഞ്ഞു.
No comments