Breaking News

വാർഷികാഘോഷ പരിപാടികൾ സമാപിച്ചു

നീലേശ്വരം അനന്തംപള്ള വി.വി. സ്മാരക വായനശാലയുടെ 41ാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.
വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികൾ ഇതോടനുബന്ധിച്ചു നടന്നു. സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ.എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി.കരുണാകരൻ അധ്യക്ഷത വഹിച്ചു. അനന്തംപള്ള വാർഡ് കൗൺസിലർ സി.രവീന്ദ്രൻ, സിപിഎം കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി എ.ശബരീശൻ, കുഞ്ഞിക്കണ്ണൻ കാര്യത്ത്, വായനശാല സെക്രട്ടറി വി.എം. കൃഷ്ണൻ, ട്രഷറർ എ.കെ.അവറാൻകുട്ടി എന്നിവർ പ്രസംഗിച്ചു. വി.വി. സ്മാരക വായനശാല കലാട്രൂപ്പ് അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

No comments