ബ്ലഡ് ഡോണേഴ്സ് കേരള കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ജനറൽബോഡി യോഗം ചേർന്നു
ബ്ലഡ് ഡോണേഴ്സ് കേരള കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ജനറൽബോഡി യോഗം നീലേശ്വരം ജേസീസ് ഹാളിൽ ചേർന്നു.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ സ്ഥിരം മെഡിക്കൽ ഓഫീസറെ നിയമിക്കുക, വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് ബ്ലഡ് ബാങ്ക് തുടങ്ങുക, ജില്ലയിൽ നിലവിലുള്ള 2 ബ്ലഡ് ബാങ്കുകളും ജില്ലയിൽ എല്ലായിടത്തും ക്യാമ്പ് സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങൾ ജനറൽബോഡി യോഗം ഉന്നയിച്ചു.
ബിഡികെ സംസ്ഥാന വൈസ് പ്രസിഡന്റ് സനൽലാൽ ഉദ്ഘാടനം ചെയ്തു. രതീഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ഷെരീഫ് മാടപ്പുറം സ്വാഗതം പറഞ്ഞു. മനോജ് നീരടിൽ, ഗംഗൻ ബഹറിൻ, ശ്രീജിത്ത് മടിക്കൈ, ഷോണി.കെ.ജോർജ്, ആശ ബിന്ദി എന്നിവർ പ്രസംഗിച്ചു. ഷെരീഫ് മാടപ്പുറം സ്വാഗതവും അനിതരാജ് നന്ദിയും പറഞ്ഞു.
No comments