അവധിക്കാല കായികപരിശീലനമായ കുതിപ്പിന്റെ സീസൺ 3 നടത്തി
വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് അവധിക്കാല കായികപരിശീലനമായ കുതിപ്പിന്റെ സീസൺ 3 നീലേശ്വരം പുത്തരിയടുക്കത്തെ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്നു.
അറുപതോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾ കായികാധ്യാപകനായ സോജൻ ഫിലിപ്പാണ് പരിശീലകൻ. കുതിപ്പ് കോ-ഓർഡിനേറ്റർ കെ.സുജിത്ത്, പിടിഎ പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, മുൻ പ്രസിഡന്റ് കെ ജയൻ, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം.സുധാകരൻ, സ്കൂൾ അധ്യാപിക പ്രവീണ ടീച്ചർ, വി.സുരേശൻ മടിയൻ എന്നിവർ നേതൃത്വം നൽകി. രാവിലെ 7 മുതൽ 9 വരെയാണ് പരിശീലനം.
No comments