എൻ.ജി. കമ്മത്ത് അനുസ്മരണം നടത്തി.
സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരത്ത് എൻ.ജി. കമ്മത്ത് അനുസ്മരണം നടത്തി.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ.ജി. കമ്മത്തിന്റെ 26 ാം ചരമ വാർഷിക ദിനത്തിലായിരുന്നു പരിപാടി. ടി.വി. ശാന്ത അധ്യക്ഷയായി. രാവിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി. കരുവക്കാൽ ദാമോദരൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം പി.ബേബി, പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ പതാക ഉയർത്തി.
No comments