Breaking News

ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പടന്നക്കാട് മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു

ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പടന്നക്കാട് മേഖലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
പെൺകുട്ടിയുടെ അയൽ വീട്ടിൽ വിവാഹം കഴിച്ചെത്തിയ കുടക് സ്വദേശിയാണ് പ്രതി. പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇയാളുടെ പേര് സൽമാൻ ഫാരിസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്..പുലർച്ചെ കറവ ജോലിക്ക് പോയ പെൺകുട്ടിയുടെ മുത്തച്ഛൻ പുറത്തു നിന്ന് ചാരിയ വാതിലിലൂടെയാണ് പ്രതി വീടിനകത്തു കടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് വീടിന് അകലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവർന്ന് അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. സമീപത്തെ മറ്റാരു വീട്ടിലേക്ക് ഓടിക്കയറി കോളിങ് ബെൽ അടിച്ച് വീട്ടുകാരെ ഉണർത്തിയാണ് പെൺകുട്ടി നടന്ന കാര്യങ്ങൾ അറിയിച്ചത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഉടൻ സംഭവ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും സയന്റിഫിക് സ്ക്വാഡും ഉൾപ്പെടെയുള്ള വിദഗ്ധാന്വേഷണ സംഘങ്ങളും കുതിച്ചെത്തി. അന്വേഷണത്തിന് ഡിഐജി നേരിട്ട് മേൽനോട്ടം വഹിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ പി.ബാലകൃഷ്ണൻ നായരെയും കണ്ണൂർ സിറ്റി നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ സി.കെ. സുനിൽകുമാറിനെയും ചേർത്ത് അന്വേഷണ സംഘം വിപുലീകരിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിൽ പെട്ട എസ്ഐ റഫീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെയും ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. 200ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയം തോന്നിയ എല്ലാവരെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മൊഴികൾ രേഖപ്പെടുത്തി പഴുതില്ലാത്ത തുടരന്വേഷണവും നടത്തി. സിസിടിവി ദൃശ്യവും സംഭവശേഷം വീട്ടിൽ നിന്ന് മുങ്ങിയതുമുൾപ്പെടെ കൂട്ടി വായിച്ചാണ് അന്വേഷണം കുടക് സ്വദേശിയിലെത്തിയത്. ഇയാൾ നേരത്തെയും പോക്സോ കേസിൽ ഉൾപ്പെട്ടതായും സൂചനയുണ്ട്.

No comments