Breaking News

വായനവെളിച്ചം പരിപാടി നടത്തി

പുഴയോടൊപ്പം പുരവഞ്ചിയിലൂടെ സഞ്ചരിച്ച് അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ഗ്രന്ഥാലയത്തിന്റെ വായനാ വെളിച്ചം പരിപാടി.
കഥകൾ വായിച്ചും പാട്ടു പാടിയും തേജസ്വിനി പുഴയിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിച്ചുകൊണ്ട് വേറിട്ട രീതിയിലാണ് പരിപാടി നടത്തിയത്. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ.കെ.സുനിൽ കുമാർ പട്ടേന ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ മുഹമ്മദ് കുഞ്ഞി നീലേശ്വരം മുഖ്യാതിഥിയായി. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി. തമ്പാൻ പ്രസംഗിച്ചു. മുങ്ങത്ത് വിജയൻ സ്വാഗതവും എം. രാജു നന്ദിയും പറഞ്ഞു. അറുപതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

No comments