Breaking News

മാംഗോ ഫെസ്റ്റ് നാളെ മുതൽ

പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന മധുരം 2024 മാംഗോ ഫെസ്റ്റ് നാളെ മുതൽ മെയ് 12 വരെ കാർഷിക കോളേജിൽ നടക്കും. 
എക്‌സൈസ് വകുപ്പ് വിമുക്തി പദ്ധതിയുമായി സഹകരിച്ച് മയക്കു മരുന്ന് വേണ്ട, മാമ്പഴമാകട്ടെ ലഹരി എന്ന സന്ദേശവുമായാണ് ഇത്തവണ മാംഗോ ഫെസ്റ്റ് നടത്തുന്നതെന്ന് ഭാരവാഹികൾ നീലേശ്വരം പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാർഷിക കോളേജിലെ മാവിൻതോട്ടങ്ങളിൽ നിന്നും വിളവെടുത്ത മാമ്പഴങ്ങൾ കൂടാതെ കാർഷിക സർവകലാശാല തോട്ടങ്ങളിൽ നിന്നും കർഷകരിൽനിന്ന് നേരിട്ടു ശേഖരിച്ചവയും എഫ്പിഒമ്മിൽനിന്നും കൊണ്ടുവരുന്ന മാമ്പഴങ്ങളും പ്രദർശനനഗരിയിൽ വിൽപനയ്ക്കുണ്ടാകും. നാളെ വൈകുന്നേരം 3 മണിക്ക് നിർമിതി കേന്ദ്ര ജനറൽ മാനേജർ ഇ.പി. രാജ്മോഹൻ ഫെസ്റ്റ് ഉദ്ഘാടനം വയ്യും. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര മുഖ്യാതിഥിയായിരിക്കും.

മധുരമൂറും 
മാമ്പഴങ്ങൾ
മാമ്പഴങ്ങളിലെ രാജ്ഞിയായ അൽ ഫോൺസ, ആന്ധ്രാ പ്രദേശിന്റെ വാണിജ്യ ഇനമായ ബംഗനപ്പള്ളി, പരിമളമൂറും ദക്ഷിണേ ന്ത്യൻ ഇനങ്ങളായ ബംഗ്ലോര, നീലം, ചക്കരക്കുട്ടി, കാലപ്പാടി, മൽഗോവ, മുണ്ടപ്പൻ, പടന്നക്കാട് കാർഷിക കോളേജിൻ്റെ മുഖ്യ ഇനമായ ഫിറങ്കി ലടുവ തുടങ്ങിയ മാമ്പഴങ്ങൾ പ്രദർശനനഗരിയിലുണ്ടാകും
വിജ്ഞാനം പകർന്ന്
സെമിനാറുകൾ 
മാംഗോഫെസ്റ്റിന്
അനുബന്ധമായി കർഷകർക്കായി വിവിധ സെമിനാറുകൾ നടക്കും. ഒൻപതിന് കൂൺകൃഷി, 10-ന് കൂൺ മൂല്യവർധിത വസ്തുക്കളുടെ ഉൽപാദ നം, ആട് വളർത്തൽ, 11-ന് ചെറുതേനിച്ച കൃഷി, തേനീച്ച കൃഷി, 12-ന് ത്രിതല കൃഷിരീതി എന്നീ വിഷയങ്ങളിലാണ് സെമിനാർ. രാവിലെ 10-മുതൽ വൈകുന്നേരം നാലു വരെ നടക്കുന്ന സെമിനാറിൽ അതത് മേഖലയിലെ വിദഗ്‌ധർ ക്ലാസെടുക്കും.

അഴകേറ്റി
കലാപരിപാടികളും
മാംഗോഫെസ്റ്റിനോടനുബ ന്ധിച്ച് ഒൻപതിന് വൈകുന്നേരം 6.30-മുതൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ തദ്ദേശീയ കലാപരിപാടികൾ അവതരിപ്പിക്കും. 10-ന് ഒഴി ഞ്ഞവളപ്പ് റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അലാ മിക്കളിയും 11-ന് അരങ്ങ് നാടക സംഘം 'കിണറാഴം' നാടകവും അവതരിപ്പിക്കും. അധ്യാപകർ -അനധ്യാപകർ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളുമുണ്ടാകുമെന്ന്  ഡോ.സുദർശന റാവു, ഡോ.കെ.എം. ശ്രീകുമാർ, ഡോ. പി.കെ.സജിഷ്, ഡോ. എ.കെ. വിനീത, സി.അഭിജിത്ത്, അഹല്യ സജീവ്, ആർ.എൽ.അനൂപ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

No comments